CMDRF

കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ തിരിഞ്ഞ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു: ഇന്ത്യ

കേസന്വേഷണത്തിന്റെ മറവിൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ് ട്രൂഡോ സർക്കാർ

കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ തിരിഞ്ഞ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു: ഇന്ത്യ
കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ തിരിഞ്ഞ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു: ഇന്ത്യ

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താനുള്ള ശ്രമമാണെന്നും, കനേഡിയൻ പ്രധാനമന്ത്രി വോട്ടുബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ഖാലിസ്ഥാൻ ഭീകരർ ഹർദീപ് സിം​ഗ് നിജ്ജാർ കൊലക്കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സംശയത്തിന്റെ നിഴലിലാണെന്ന് കാനഡ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത ഭാഷയിൽ ഇന്ത്യ തിരിച്ചടിച്ചത്.

ട്രൂഡോ മത തീവ്രവാദികൾക്ക് കീഴടങ്ങിയാണ് ഇന്ത്യയ്ക്കെതിരെ നീക്കം നടത്തുന്നതെന്നും, ഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യാവിരുദ്ധ ശക്തികളെ ട്രൂഡോ കൂട്ടുപിടിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയത്.

Also Read: ഡോക്ടർമാരുടെ നിരാഹാര സമരം; നാലു പേർ ആശുപത്രിയിൽ

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പലവട്ടം ചോദിച്ചിട്ടും യാതൊരു തെളിവും കാനഡ നൽകിയിരുന്നില്ല. കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാരായ കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വസ്‌തുതകൾ നിരത്താതെ അവകാശവാദങ്ങൾ മാത്രമാണ് കനേഡിയൻ സർക്കാർ തുടരുന്നത്. അതിനാൽ കേസന്വേഷണത്തിന്റെ മറവിൽ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ് ട്രൂഡോ സർക്കാർ എന്നാണ് ഇന്ത്യ പറയുന്നത്.

Top