നാലുമണി ചെടിക്ക് ഇത്രയും ഔഷധഗുണങ്ങളോ..!

നാലുമണി ചെടിക്ക് ഇത്രയും ഔഷധഗുണങ്ങളോ..!
നാലുമണി ചെടിക്ക് ഇത്രയും ഔഷധഗുണങ്ങളോ..!

ന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ് നാലുമണിച്ചെടി ഇതിനെ അന്തിമലരി, അന്തിമല്ലി, അന്തിമനാരം തുടങ്ങിയ പല പേരിലും അറിയപ്പെടും. 4 മണിക്ക് ശേഷമാണ് ഇതില്‍ പൂക്കള്‍ വിരിയുക അതുകൊണ്ടു തന്നെയാണ് ഇങ്ങനെയുള്ള പേര് വരാന്‍ കാരണം. 4 മണിയോടെ വിടരുന്ന പൂക്കള്‍ രാത്രിയില്‍ മുഴുവന്‍ വിരിഞ്ഞു നില്‍ക്കും രാവിലെയാകുമ്പോള്‍ കൂമ്പുകയും ചെയ്യും ഒട്ടുമിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര ചെടിയായി നട്ടുവര്‍ത്താറുണ്ട്. മഞ്ഞ, വെള്ള, ചുവപ്പ്, പര്‍പ്പിള്‍ നില തുടങ്ങിയ പല നിറത്തില്‍ പൂക്കളുണ്ടാകുന്ന നാലുമണിച്ചെടികളുണ്ട്.

ഇതിന്റെ വേരോ,ഇലയോ അരച്ച് പുറമെ പുരട്ടിയാല്‍ പൊള്ളല്‍ സുഖപ്പെടും. ഇതിന്റെ തടിച്ച വേര് അരച്ച് പുറമെ പുരട്ടിയാല്‍ വ്രണം ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ എന്നിവ മാറും, വേര് ഉണക്കിപ്പൊടിച്ചു3 ഗ്രാം വീതം നെയ്യില്‍ ചാലിച്ച് പതിവായി കഴിച്ചാല്‍ പുരുഷന്മാരുടെ ലൈംഗീകശക്തി വര്‍ദ്ധിക്കും. ഇതിന്റെ വേരും ഇലയും കൂടി അരച്ച് പുറമെ പുരട്ടിയാല്‍ നിര്,വീക്കം എന്നിവ ശമിക്കും. ഇതിന്റെ ഇലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് പുറമെ പുരട്ടിയാല്‍ തേള്‍ വിഷം ശമിക്കും. ഇതിന്റെ ഇലയും ഉഴിഞ്ഞയും ചേര്‍ത്തരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ ആര്‍ത്തവ വേദന മാറും.

Top