CMDRF

പേര് ദിലീപ്, വിളിപ്പേര് ‘ജോൺ സാമുവൽ’, മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയെ പൊക്കി

പേര് ദിലീപ്, വിളിപ്പേര് ‘ജോൺ സാമുവൽ’, മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയെ പൊക്കി
പേര് ദിലീപ്, വിളിപ്പേര് ‘ജോൺ സാമുവൽ’, മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയെ പൊക്കി

കോഴിക്കോട്: നിലവിൽ കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വിപണന റാക്കറ്റിലെ പ്രധാന കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പറമ്പിൽ ബസാറിലെ താമസക്കാരനായ ദിലീപ് ഹരിദാസിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫ് ടീമും ചേവായൂർ പൊലീസും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ അറസ്റ്റ് ചെയ്തത്. അതേസമയം കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു.

ദിലീപ് ഹരിദാസൻ എന്ന ഇയാൾ മയക്കുമരുന്ന് വിൽപനക്കാർക്കിടയിൽ ജോൺ സാമുവൽ എന്നാണ് അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കൊല്ലം സ്വദേശിയായ ദിലീപ് കഴിഞ്ഞ 15 വർഷമായി പറമ്പിൽ ബസാറിൽ താമസിച്ചു വരികയാണ്. തയ്യിൽതാഴം, പറമ്പിൽ ബസാർ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം ഇയാളെ കുറേ നാളുകളായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. പുലർച്ചെ നടത്തിയ പരിശോധനയിൽ 7.5 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്ന് വലിയ തോതിൽ എം.ഡി.എം.എ എത്തിക്കുകയും അത് ചെറിയ പാക്കറ്റുകളിലാക്കി കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥികൾക്കടക്കം എത്തിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഗ്രാമീണ മേഖലയിൽ ഇടപാടുകാരെ കണ്ടെത്താൻ വാട്ട്സ്ആപ്പടക്കം പ്രത്യേക ഓൺലൈൻ സംവിധാനം വരെ ഒരുക്കിയാണ് ഇയാൾ മയക്കുമരുന്ന് വിപണന ശൃംഖല വ്യാപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കസബ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. ഇതുകൂടാതെ കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Top