സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചില്ല; ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് നന്ദകുമാര്‍

സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചില്ല; ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് നന്ദകുമാര്‍
സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചില്ല; ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് നന്ദകുമാര്‍

കൊച്ചി: ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ദല്ലാള്‍ നന്ദകുമാര്‍. സി.പി.എമ്മിന്റെ കണ്ണൂരിലെ നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചില്ല. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവരെ സമീപിച്ചതായി ശോഭ പറഞ്ഞിട്ടുണ്ട്. മൂന്നുപേരും പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍േദശിച്ചിട്ടെന്നാണ് ശോഭ പറഞ്ഞത്. രാമനിലയത്തില്‍ വെച്ച് ഒരു നേതാവും ശോഭയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. ശോഭ സുരേന്ദ്രന് പണം നല്‍കിയത് സ്ഥലക്കച്ചവടത്തിനെന്നും നന്ദകുമാര്‍ കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.

സിപിഎമ്മിനെ പിളര്‍ത്തുന്നതിന് തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയില്‍ എത്തിക്കാം എന്ന് തന്നോട് വാഗ്ദാനം ചെയ്‌തെന്നും ഇതിനായി കോടികള്‍ ആവശ്യപ്പെട്ടെന്നും ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍. നന്ദകുമാറില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലൂടെ പണം വാങ്ങിയെന്ന് സ്ഥിരീകരിച്ച ശോഭ സഹോദരി ഭര്‍ത്താവിന്റെ ചികില്‍സയ്ക്ക് പണം ലഭിക്കാന്‍ ഭൂമി കൈമാറുന്നതിന് വാങ്ങിയ തുകയാണെന്ന് വിശദീകരിച്ചു. തൃശൂരില്‍ ഭൂമി വാങ്ങാന്‍ ശോഭാ സുരേന്ദ്രന്‍ തന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് വിവാദ ഇടനിലക്കാരന്‍ ടി.ജി.നന്ദകുമാര്‍ ആരോപിച്ചത്.ശോഭാ സുരേന്ദ്രന് പണം നല്‍കിയ ബാങ്ക് രസീത് പുറത്തുവിട്ടുകൊണ്ടായിരുന്നു വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ ആരോപണം.

Top