CMDRF

നന്തൻകോട് കൂട്ടക്കൊല കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ച് കോടതി

നന്തൻകോട് കൂട്ടക്കൊല കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ച് കോടതി
നന്തൻകോട് കൂട്ടക്കൊല കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ച് കോടതി

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിലാണ് കോടതിയുടെ തീരുമാനം. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

കേസിലെ പ്രതിയായ കേഡൽ ജിൻസൺ രാജയുടെ സ്വകാര്യ ലാപ് ടോപ്പിൽ നിന്നുമാണ് അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചത്. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതിക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി നിശ്ചയിച്ചത്.

2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടിൽ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top