ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം സാമ്പത്തിക പ്രതിസന്ധി കാരണം വികസനം വഴിമുട്ടി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ ഇരയാകുന്നത് ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരും യുവാക്കളും സ്ത്രീകളും അടക്കമുള്ളവരാണ്. വ്യാജ വാഗ്ദാനങ്ങള്‍ കാരണം നിലവിലുള്ള പദ്ധതികളെ പോലും ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ഭരണമില്ലായ്മക്കുള്ള വോട്ടാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.