ബ്രിക്‌സ് ഉച്ചകോടിക്കായി നരേന്ദ്ര മോദി കസാനില്‍; ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

എല്ലാ ബ്രിക്‌സ് നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിനു മുമ്പുള്ള പ്രസ്താവനയില്‍ സൂചിപ്പിച്ചു.

ബ്രിക്‌സ് ഉച്ചകോടിക്കായി നരേന്ദ്ര മോദി കസാനില്‍; ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും
ബ്രിക്‌സ് ഉച്ചകോടിക്കായി നരേന്ദ്ര മോദി കസാനില്‍; ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

കസാന്‍: ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കസാനില്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയേക്കും. എല്ലാ ബ്രിക്‌സ് നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിനു മുമ്പുള്ള പ്രസ്താവനയില്‍ സൂചിപ്പിച്ചു. റഷ്യയില്‍ ഇന്ത്യന്‍ സമൂഹവും മോദിക്ക് വരവേല്‍പ്പ് നല്‍കി. നിയന്ത്രണരേഖയിലെ സേന പിന്‍മാറ്റം, പട്രോളിംഗ് എന്നിവയില്‍ ഇന്നലെ ധാരണയിലെത്തിയതായി ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. മാസത്തില്‍ രണ്ടു തവണ പതിനഞ്ച് സൈനികര്‍ അടങ്ങുന്ന സംഘത്തിന് പട്രോളിംഗ് നടത്താമെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ധാരണ.

Also Read: പിവി അന്‍വറുമായി ഇനി ചര്‍ച്ചയില്ല; ദീപാദാസ് മുന്‍ഷി

ശൈത്യകാലത്ത് സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കും. നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച നടന്നാല്‍ തുടര്‍ നടപടികള്‍ ചര്‍ച്ചയാകും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെ കസാനില്‍ എത്തിയത്. ബ്രിക്സിന്റെ (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിംഗിന്റെ 16-ാമത് ഉച്ചകോടിക്കാണ് കസാന്‍ വേദിയാകുന്നത്.

Top