ഡല്‍ഹി: ജമ്മുകശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി ജനം മറന്നിട്ടില്ല. കള്ളപ്രചാരണത്തിലൂടെ വോട്ട് നേടാനാണ് കോണ്‍ഗ്രസ് നോക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു. ജമ്മുകശ്മീര്‍ വികസനത്തിന്റെ പാതയിലാണെന്നും സംസ്ഥാനത്ത് ഭീകരവാദം തുടച്ചുനീക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്നും ദോഡയില്‍ നടന്ന റാലിയില്‍ നരേന്ദ്ര മോദി അവകാശപ്പെട്ടു.