CMDRF

നരേന്ദ്ര മോദി-ഷി ജിന്‍പിങും നാളെ ഉഭയകക്ഷിചര്‍ച്ച നടത്തും; 5 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുന:രാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

നരേന്ദ്ര മോദി-ഷി ജിന്‍പിങും നാളെ ഉഭയകക്ഷിചര്‍ച്ച നടത്തും; 5 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച
നരേന്ദ്ര മോദി-ഷി ജിന്‍പിങും നാളെ ഉഭയകക്ഷിചര്‍ച്ച നടത്തും; 5 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യകൂടിക്കാഴ്ച

കസാന്‍: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബുധനാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തും. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.

Read Also:മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുന:രാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. 2019 ഒക്ടോബറില്‍ മഹാബലിപുരത്താണ് മോദിയും ഷി ജിന്‍പിങും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

Top