നരേന്ദ്രമോദിയുടെ ഇറ്റലി സന്ദര്‍ശനം; ഗാന്ധി പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍വാദികള്‍

നരേന്ദ്രമോദിയുടെ ഇറ്റലി സന്ദര്‍ശനം; ഗാന്ധി പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍വാദികള്‍
നരേന്ദ്രമോദിയുടെ ഇറ്റലി സന്ദര്‍ശനം; ഗാന്ധി പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍വാദികള്‍

റോം: ജി 7 വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ് ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത് ഖാലിസ്ഥാന്‍ വാദികള്‍. പ്രതിമ തകര്‍ത്തതിന് പുറമെ അതിന്റെ ചുവട്ടില്‍ ഖാലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ പരാമര്‍ശിച്ച് എഴുതിവെക്കുകയും ചെയ്തു.

വിഷയം ബന്ധപ്പെട്ട ഇറ്റാലിയന്‍ അധികൃതരുമായി ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് പുറത്തുവെച്ച് ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലയുമായി ബന്ധപ്പെട്ട് നാല് ഇന്ത്യന്‍ പൗരന്‍മാരെ കാനഡ അറസ്റ്റ് ചെയ്തു. നിജ്ജാറിന്റെ കൊലയില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

Top