‘നരിവേട്ട’; രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

‘നരിവേട്ട’; രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു
‘നരിവേട്ട’; രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. വയനാട്ടിൽ ആണ് രണ്ടാംഘട്ട ചിത്രീകരണം. ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. എൻ എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെയാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പൊലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

Also Read: ഇതൊരു സൂപ്പർ റൊമാന്‍റിക് മെലഡി തന്നെ ! ‘ഓശാന’യിലെ ഗാനമെത്തി

പ്രിയംവദാ കൃഷ്ണയാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായെത്തുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും, സുരാജ് വെഞ്ഞാറമൂടും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top