ഭൂമിയിൽ മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികൻ ആശുപത്രിയിൽ

ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെ നാലുപേർ മാത്രമാണ് ഇനി ബഹിരാകാശ നിലയത്തിൽ അവശേഷിക്കുന്നത്

ഭൂമിയിൽ മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികൻ ആശുപത്രിയിൽ
ഭൂമിയിൽ മടങ്ങിയെത്തിയ നാസ ബഹിരാകാശ യാത്രികൻ ആശുപത്രിയിൽ

വാഷിങ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയ നാല് സഞ്ചാരികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരറ്റ്, ജാനറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബൻകിൻ എന്നിവരാണ് ഏഴുമാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്നലെ തിരിച്ചെത്തിയത്.

പരിശോധനക്കായി നാലുപേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിൽ മൂന്നുപേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമായതിനാൽ തിരിച്ചയച്ചു. എന്നാൽ, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒരാ​ളെ കൂടുതൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

Also Read: യൂട്യൂബ് ഷോപ്പിങ് ഇന്ത്യയിലെത്തി; ഇനി വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താം

ഇദ്ദേഹത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് നാസ അറിയിച്ചു. ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ സ്പേസ് എക്സ് പേടകത്തിൽ ഫ്ലോറിഡ തീരത്തിനുസമീപമാണ് നാലു​പേരും ഇന്നലെ നിലംതൊട്ടത്.

ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഉൾപ്പെടെ നാലുപേർ മാത്രമാണ് ഇനി ബഹിരാകാശ നിലയത്തിൽ അവശേഷിക്കുന്നത്. ഇവർ അടുത്ത വർഷം ഫെബ്രുവരിയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ എത്തിയ നാലംഗ സംഘം രണ്ട് മാസം മുമ്പ് മടക്കയാത്രക്ക് ​ഒരുങ്ങിയതാണ്. എന്നാൽ, ബോയിങ് സ്റ്റാർലൈനറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് യാത്ര തടസ്സപ്പെടുകയായിരുന്നു.

Top