CMDRF

അന്യഗ്രഹങ്ങളില്‍ ആറ് പുതിയ ഗ്രഹങ്ങള്‍ കൂടി; നാഴികക്കല്ലായി നാസയുടെ പുതിയ കണ്ടുപിടുത്തം

അന്യഗ്രഹങ്ങളില്‍ ആറ് പുതിയ ഗ്രഹങ്ങള്‍ കൂടി; നാഴികക്കല്ലായി നാസയുടെ പുതിയ കണ്ടുപിടുത്തം
അന്യഗ്രഹങ്ങളില്‍ ആറ് പുതിയ ഗ്രഹങ്ങള്‍ കൂടി; നാഴികക്കല്ലായി നാസയുടെ പുതിയ കണ്ടുപിടുത്തം

റ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി സ്ഥിരീകരിച്ച് നാസ. ഇതോടെ സൗരയൂഥത്തിനപ്പുറം സ്ഥിരീകരിച്ച മൊത്തം ഗ്രഹങ്ങളുടെ എണ്ണം 5,502 ആയി. പ്രപഞ്ചത്തെക്കുറിച്ചും ഭൂമിക്കും സൗരയൂഥത്തിനും അപ്പുറത്തുള്ള ജീവന്റെ സാധ്യതയെക്കുറിച്ചുമുള്ള പഠനത്തിന് പുതിയ കണ്ടെത്തല്‍ കൂടുതല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്‍നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി, പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് കണ്ടെത്തിയ ഗ്രഹങ്ങള്‍.

1992-ല്‍ കണ്ടെത്തിയ PSR B1257+12 എന്ന പള്‍സാറിനെ പരിക്രമണം ചെയ്യുന്ന ഇരട്ട ഗ്രഹങ്ങളായ പോള്‍ട്ടര്‍ജിസ്റ്റ്, ഫോബെറ്റര്‍ എന്നിവയാണ് ആദ്യത്തെ എക്‌സോപ്ലാനറ്റുകള്‍. 2022 മാര്‍ച്ചോടെ കണ്ടെത്തിയ എക്‌സോപ്ലാനറ്റുകളുടെ എണ്ണം 5,000 കവിഞ്ഞിരുന്നു. 2027 മെയ് മാസത്തില്‍ നാന്‍സി ഗ്രേസ് റോമന്‍ ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കാന്‍ നാസ പദ്ധതിയിടുന്നുണ്ട്. എക്‌സോപ്ലാനറ്റുകളെ നേരിട്ട് ചിത്രീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് കൊറോണഗ്രാഫ് ഉപകരണം. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ ജീവന്റെ അടയാളങ്ങള്‍ തിരയാന്‍ ലക്ഷ്യമിടുന്ന നിര്‍ദ്ദിഷ്ട ഹാബിറ്റബിള്‍ വേള്‍ഡ്‌സ് ഒബ്‌സര്‍വേറ്ററി പോലുള്ള ഭാവി ദൗത്യങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ വഴിയൊരുക്കും.

Top