കാലിഫോർണിയ: 2024 ടിഎ7, 2024 ടിഎക്‌സ്5, 2024 എസ്‌എം4 എന്നീ മൂന്ന് ഛിന്നഗ്രഹങ്ങൾ ഇന്ന് ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകും എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ. ഇവയിൽ ഒന്നാമത്തെ ഛിന്നഗ്രഹമായ ടിഎ7 ആണ് ഏറ്റവും കൂടുതൽ ഭീഷണി സൃഷ്ടിക്കുക. എന്നാൽ രണ്ടും മൂന്നും ഛിന്നഗ്രഹങ്ങൾ യാതൊരു വിധത്തിലും ഭൂമിക്ക് ഭീഷണിയാവില്ല.
വെറും 40 അടി മാത്രമാണ് ഒന്നാമത്തെ ഛിന്നഗ്രഹത്തിൻറെ വ്യാസമെങ്കിലും ഭൂമിക്ക് 328,000 മൈൽ അടുത്തുവരെ എത്തിച്ചേരും. അതിനാൽ വളരെ ജാഗ്രതയോടെയാണ് നാസയുടെ ജെറ്റ് പ്രൊപൽഷ്യൻ ലബോററ്ററി ടിഎ7 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നത്. രണ്ടാമത്തെ ഛിന്നഗ്രഹമായ 2024 ടിഎക്‌സ്5ന് 58 അടിയാണ് വലിപ്പം. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ നമ്മുടെ ഗ്രഹവുമായി ഇതിനുള്ള ഏറ്റവും അടുപ്പം 2,830,000 മൈൽ ആയിരിക്കും എന്നാണ് കണക്കാക്കുന്നത്.
Also Read: വമ്പൻ ടെലിസ്‌കോപ്പ്: ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻകോഫ് ദൂരദര്‍ശിനി ലഡാക്കില്‍
അതേസമയം മൂന്നാമത്തെ ഛിന്നഗ്രഹമായ 224 എസ്എം4ന് 170 അടി വ്യാസമുണ്ട്. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ 4,500,000 മൈലായിരിക്കും ഇതും ഭൂമിയും തമ്മിലുള്ള അകലം. ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാവുന്നുണ്ടോ എന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അടക്കമുള്ളവർ ശ്രദ്ധയോടെ പഠിക്കുന്നുണ്ട്.