മൂക്കിനേറ്റ പരുക്ക്; നെതര്‍ലന്‍ഡ്‌സിനെതിരേ മാസ്ക് വെച്ച് കളിക്കാൻ എംബാപ്പെ

മൂക്കിനേറ്റ പരുക്ക്; നെതര്‍ലന്‍ഡ്‌സിനെതിരേ മാസ്ക് വെച്ച് കളിക്കാൻ എംബാപ്പെ

ഓസ്ട്രിയക്കെതിരായ മത്സരത്തിനിടെ മൂക്കിന് പരുക്കേറ്റ ഫ്രഞ്ച് മുന്നേറ്റ താരം കിലിയൻ എംബാപ്പെ നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തിൽ മാസ്ക് വെച്ച് കളിക്കും. ഓസ്ട്രിയക്കെതിരായ മത്സരത്തിലാണ് എംബാപ്പെയുടെ മൂക്കിന് പരുക്കേറ്റത്.

ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. താരം ഉടൻ തന്നെ ശസ്ത്രക്രീയയ്ക്ക് വിധേയനാകുമെന്നും പരുക്ക് പൂർണമായും ഭേദമാകും വരെ മാസ്ക് ധരിച്ചാവും കളിക്കുകയെന്നും ഫെഡറേഷൻ അറിയിച്ചു.

എംബാപ്പെയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള കാര്യം ദിദിയര്‍ ദെഷാംസ് വ്യക്തമാക്കിയിരുന്നു.

ഓസ്ട്രിയക്കെതിരായ മത്സരത്തെ താന്‍ പോസിറ്റീവായാണ് കാണുന്നത്. ടൂര്‍ണമെന്റില്‍ എതിരാളികളെ തോല്‍പ്പിച്ച് തുടങ്ങുന്നത് നല്ലകാര്യമാണ്. മത്സരത്തില്‍ തങ്ങള്‍ക്കെതിരെ സമ്മര്‍ദമുണ്ടാക്കാന്‍ ഓസ്ട്രയിക്ക് കഴിഞ്ഞുവെങ്കിലും അവരുടെ വെല്ലുവിളി ഫലപ്രദമായി മറികടക്കാന്‍ കഴിഞ്ഞുവെന്നും ദിദിയര്‍ ദെഷാംസ് പറഞ്ഞു. മാക്സിമിലിയൻ വോബെറിന്റെ സെല്‍ഫ് ഗോളിലാണ് ഓസ്ട്രിയക്കെതിരേ ഫ്രാന്‍സ് ജയിച്ചത്.

Top