ഒരു ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; നസ്ലെന്‍ -ഗിരീഷ് എ.ഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ഐ ആം കാതലന്‍' നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും.

ഒരു ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; നസ്ലെന്‍ -ഗിരീഷ് എ.ഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ഒരു ഹാക്കിങ് കഥയുമായി ‘ഐ ആം കാതലന്‍’; നസ്ലെന്‍ -ഗിരീഷ് എ.ഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ഗിരീഷ് എ ഡിയും നസ്ലെിനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഐ ആം കാതലന്‍’. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. പുതിയ കാലത്തിന്റെ കഥയാണ് ചിത്രം പറയുക എന്നാണ് സൂചനകള്‍. ഐ ആം കാതലന്‍’ നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ടിനു തോമസാണ്.

Also Read:‘വെടിക്കെട്ട് അല്‍പം വൈകി, ഇതിന്റെ പേരാണോ പൂരം കലക്കല്‍?’; മുഖ്യമന്ത്രി

പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്. കലാസംവിധാനം വിവേക് കളത്തില്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പി ആര്‍ ഒ ശബരി.

Top