CMDRF

നസ്ലെന്‍ -ഗിരീഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലന്‍’ പ്രമോ ടീസര്‍ പുറത്ത്

നസ്ലെന്‍ -ഗിരീഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലന്‍’ പ്രമോ ടീസര്‍ പുറത്ത്
നസ്ലെന്‍ -ഗിരീഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലന്‍’ പ്രമോ ടീസര്‍ പുറത്ത്

ഗിരീഷ് എഡിയും നസ്ലെിനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഐ ആം കാതലന്‍’. ചിത്രത്തിന്റെ പമോ ടീസര്‍ പുറത്തുവിട്ടു.’ഐ ആം കാതലന്‍’ നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ടിനു തോമസാണ്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്.

Also Read:ഹാര്‍ദിക് പാണ്ഡ്യയുടെ ഗ്യാരേജിലേക്ക് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്

പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്. കലാസംവിധാനം – വിവേക് കളത്തില്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് – സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍, പി ആര്‍ ഒ – ശബരി. ആഗസ്റ്റ് മാസത്തില്‍ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും.

Top