CMDRF

അടിച്ചു മോനേ! പത്തുകോടി ലോട്ടറി അടിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാസര്‍

അടിച്ചു മോനേ! പത്തുകോടി ലോട്ടറി അടിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാസര്‍
അടിച്ചു മോനേ! പത്തുകോടി ലോട്ടറി അടിച്ചതിന്റെ ഞെട്ടല്‍ മാറാതെ നാസര്‍

കണ്ണൂര്‍: ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിന് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. ഇന്നലെ രാത്രി എടുത്ത ടിക്കറ്റിനാണ് ഇന്ന് ഉച്ചയ്ക്ക് പത്തുകോടി അടിച്ചത്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്.

SA 177547 എന്ന ടിക്കറ്റിനാണ് 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചത്. റെക്കാഡ് ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്. 36 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇതില്‍ 33.5 ലക്ഷവും വിറ്റുപോയി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായിരുന്നു ഇത്തവണത്തെ വില്‍പ്പന. 250രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.

വിഷു ബമ്പര്‍ ടിക്കറ്റുകള്‍ നാളെ പുറത്തിറങ്ങും. ഇതില്‍ ഒന്നാം സമ്മാനം പന്ത്രണ്ട് കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറുപേര്‍ക്കും നല്‍കും. 300 രൂപയാണ് ടിക്കറ്റ് വില. മേയ് 29നാണ് നടുക്കെടുപ്പ്.

Top