നാടകപ്രതിഭാ പുരസ്‌കാരം നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷക്ക്

പുരുഷന്‍ സ്ത്രീവേഷം കെട്ടി നാടകത്തില്‍ അഭിനയിച്ച കാലത്ത് 1952ല്‍ ആദ്യമായി അരങ്ങില്‍ വേഷമിട്ട നിലമ്പൂര്‍ ആയിഷ മലയാള നാടകവേദിക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം

നാടകപ്രതിഭാ പുരസ്‌കാരം നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷക്ക്
നാടകപ്രതിഭാ പുരസ്‌കാരം നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷക്ക്

കാഞ്ഞങ്ങാട്: തിയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് ഏര്‍പ്പെടുത്തിയ മൂന്നാമത് രസിക ശിരോമണി കോമന്‍ നായര്‍ നാടകപ്രതിഭാ പുരസ്‌കാരം നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പുരുഷന്‍ സ്ത്രീവേഷം കെട്ടി നാടകത്തില്‍ അഭിനയിച്ച കാലത്ത് 1952ല്‍ ആദ്യമായി അരങ്ങില്‍ വേഷമിട്ട നിലമ്പൂര്‍ ആയിഷ മലയാള നാടകവേദിക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 15001 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും പ്രശംസിപത്രവുമടങ്ങിയ അവാര്‍ഡ് ഒക്ടോബര്‍ 13ന് വൈകീട്ട് ആറിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സമ്മാനിക്കും. മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മുഖ്യാതിഥിയാവും.

വാര്‍ത്ത സമ്മേളനത്തില്‍ ഡോ. സി. ബാലന്‍, ചെയര്‍മാന്‍ എന്‍. മണിരാജ്, സെക്രട്ടറി വിനീഷ് ബാബു, ജൂറി അംഗം ഉദയന്‍ കുണ്ടംകുഴി, സി.കെ. നാരായണന്‍, സി. നാരായണന്‍, ചന്ദ്രന്‍ കരുവാക്കോട് എന്നിവര്‍ പങ്കെടുത്തു.

Top