CMDRF

നാഷണൽ കോൺഫറൻസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്

ഇത്തവണയും ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും എന്നാണ് റിപ്പോർട്ടുകൾ.

നാഷണൽ കോൺഫറൻസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്
നാഷണൽ കോൺഫറൻസ് – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ ഒരു പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഇത്തവണയും ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മത്സരിച്ച രണ്ടിടത്തും ഒമർ മുന്നിലാണ്. അതേസമയം ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രമായി ചുരുങ്ങി. എന്നാൽ മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

49 സീറ്റുകളിലാണ് ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുന്നത്. 10 വർഷം മുൻപ് 2014ൽ 27 സീറ്റുകളിലാണ് സഖ്യം വിജയിച്ചത്. അതേസമയം 2014ൽ 28 സീറ്റിൽ വിജയിച്ച മെഹ്ബൂബ മുഫ്തിയുടെ പിഡിപി ഇത്തവണ മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ് കാണുന്നത്.

Also Read: രാഷ്ട്രീയ ഗോദയിൽ കരുത്ത് തെളിയിച്ച് വിനേഷ് ഫോഗാട്ട്

ബിജെപി 2014ൽ 25 സീറ്റുകളിലാണ് വിജയിച്ചതെങ്കിൽ 2024ൽ അത് 29 ആയി ഉയർന്നു. ഇതോടൊപ്പം 9 സീറ്റുകളിൽ സ്വതന്ത്രരാണ് മുന്നേറുന്നത്.

Top