കുവൈത്ത്: ദേശീയ ദിനം ആഘോഷിക്കുന്ന നെതർലൻഡ്സിനും ടാൻസാനിയക്കും കുവൈത്തിന്റെ ആശംസ. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് എന്നിവർ ഇരു രാജ്യങ്ങളിലെയും ഭരണ നേതൃത്വത്തിന് ആശംസ സന്ദേശമയച്ചു.
നെതർലൻഡ്സ് രാജാവ് വില്ലെം അലക്സാണ്ടറിന് അയച്ച സന്ദേശത്തിൽ അമീർ രാജാവിന് നല്ല ആരോഗ്യവും ഡച്ച് ജനതക്ക് മികച്ച പുരോഗതിയും സമൃദ്ധിയും ആശംസിച്ചു. പ്രധാനമന്ത്രിയും സമാനമായ ആശംസ കൈമാറി. ടാൻസാനിയ പ്രസിഡൻറ് സാമിയ സുലുഹു ഹസന് അമീർ ആയൂർ ആരോഗ്യവും രാജ്യത്ത് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേർന്നു.