ന്യൂഡൽഹി: കാൺപൂരിൽ വെച്ച് നടന്ന ദേശീയ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മലയാളിയായ ഐഷ സംറീൻ എസ്.എഫിന് വെങ്കലം. ഈ മാസം ആഗസ്റ്റ് 16 മുതൽ 18 വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ഡൽഹിയെ പ്രതിനിധീകരിച്ചാണ് ഐഷ സംറീൻ മത്സരിച്ചത്. അതേസമയം ചാംപ്യൻഷിപ്പിൽ 14 സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തിരുന്നു.
അതേസമയം മലപ്പുറം മങ്കട സ്വദേശിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ സമീർബാബുവിന്റെയും ഫസീലയുടെയും മകളാണ്. ഡൽഹിയിലെ , ജസോല ഗുഡ് സമരിറ്റൻ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.