കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. എഡിഎമ്മിൻ്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി ദിവ്യ കോടതിയിൽ വാദിക്കുന്നത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചു നിൽക്കുകയാണ് പി പി ദിവ്യ.
എഡിഎം തെറ്റു പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി അല്ലാതെ മറ്റെന്താണ് അർത്ഥമെന്നും നവീൻ ബാബു തൻറെയടുത്തുവന്ന് കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ വാദിച്ചു.