തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊലപാതകത്തിന് തുല്യമായ സംഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഞെട്ടലോടെയാണ് മരണവിവരം കേട്ടതെന്നും അത്യന്തം വേദനാജനകമാണെന്നും പ്രതിപക്ഷ നേതാവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
എ.ഡി.എമ്മിനെതിരെ അപമാനകരമായ പരാമർശം വി.വി ദിവ്യ നടത്തിയത്. എ.ഡി.എം അഴിമതിക്കാരനാണെന്ന തരത്തിൽ സംസാരിക്കുകയും, ഇത് നവീൻ ബാബുവിന്‍റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. കൊലപാതകത്തിന് തുല്യമായ സംഭവമാണിതെന്നും വിഡി സതീശൻ പറഞ്ഞു.
Also Read: ചോദ്യം ചെയ്യലിന് ഹാജരായി ജയസൂര്യ
സി.പി.എം തൊഴിലാളി സംഘടനയിൽ ജനിച്ച് വളർന്ന , നവീൻ ബാബുവിന്‍റേത് സി.പി.എം കുടുംബമാണ്.നവീൻ ബാബു അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനയിലെ ആളുകൾ പോലും പറയുന്നില്ല. മനഃപൂർവം വ്യക്തിവിരോധം തീർക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയ്തത്. മനഃപൂർവമായി വ്യക്തിവിരോധം തീർക്കാൻ ക്ഷണിക്കപ്പെടാത്തൊരു യാത്രയയപ്പ് സമ്മേളനത്തിലെത്തി ജില്ലാ പ്രസിഡൻ്റ് അപമാനിച്ചതിന്റെ ഫലമായിട്ടാണ് അദ്ദേഹം ഈ കടുംകൈ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു, മരണകാരണം കണ്ടെത്തണം: സണ്ണി ജോസഫ്
നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.