നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകളക്ടറെ മാറ്റിനിർത്തി അന്വേഷണം വേണം: വി.മുരളീധരൻ

സ്റ്റാഫ് കൗൺസിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എങ്ങനെ എത്തി

നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകളക്ടറെ മാറ്റിനിർത്തി അന്വേഷണം വേണം: വി.മുരളീധരൻ
നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകളക്ടറെ മാറ്റിനിർത്തി അന്വേഷണം വേണം: വി.മുരളീധരൻ

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാകളക്ടറെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ആരെ രക്ഷിക്കാനാണ് കളക്ടർ കള്ളം പറയുന്നതെന്നും വി.മുരളീധരൻ ചോദിച്ചു.

സ്റ്റാഫ് കൗൺസിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിയാണ്. കളക്ടറുടെ ഓഫിസിലേക്ക് മുൻകൂർ അനുമതിയില്ലാതെ ക്യാമറാമാന് കയറാനാവില്ലെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

Top