നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തു

നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തു
നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. കടുത്ത നടപടി പിന്നീടുണ്ടാകുമെന്നാണ് വിവരം.

ന​വീ​ന്‍ ബാ​ബു ഒ​ക്ടോ​ബ​ര്‍ ആ​റി​ന് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും 98,500 രൂ​പ ന​ല്‍കി​യെ​ന്നു​മാ​ണ് പ്ര​ശാ​ന്ത് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ​തെ​ന്ന് പ​റ​യു​ന്ന പ​രാ​തി​യി​ലു​ള്ള​ത്. ഇതുമായി ബന്ധപ്പെട്ട്

പലതവണ പൊലീസ് ഇയാളെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്തിന്‍റേതെന്ന നിലയിൽ പുറത്തുവന്ന പരാതിയുടെ കോപ്പിയിൽ വ്യാജ ഒപ്പാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ പ്രശാന്തിന്‍റെ പേരിൽ വ്യാജ പരാതി ചമച്ചതാണെന്നും ആരോപണം ഉയർന്നിരുന്നു.

Top