നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി
നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി

കണ്ണൂർ: കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. വൈകുന്നേരം ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ആക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു.

Also Read: പി പി ദിവ്യയെ തള്ളി സിപിഐഎം കണ്ണൂര്‍ ജില്ലാ നേതൃത്വം

പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയിൽ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീൻ ബാബു കണ്ണൂരിൽ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു നവീന്റെ ആത്മഹത്യ.

Top