പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. മലയാലപ്പുഴയിൽ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. നവീൻ ബാബുവിന്റെ മക്കളാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്. വീട്ടിലും കളക്ടറേറ്റിലുമായി ആയിരക്കണക്കിന് ആളുകളാണ് നവീൻ ബാബുവിനെ ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്.