തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റാൻ അപേക്ഷ നൽകി നവീൻ ബാബുവിന്റെ ഭാര്യ

നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷക്ക് തത്തുല്യമായ വേറെ തസ്തിക നൽകണമെന്ന് കാണിച്ചാണ് അപേക്ഷ നൽകിയത്

തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റാൻ അപേക്ഷ നൽകി നവീൻ ബാബുവിന്റെ ഭാര്യ
തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റാൻ അപേക്ഷ നൽകി നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട: തന്നെ തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കാണിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിന് അപേക്ഷ നൽകി. നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷക്ക് തത്തുല്യമായ വേറെ തസ്തിക നൽകണമെന്ന് കാണിച്ചാണ് അപേക്ഷ നൽകിയത്.

അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ തീരുമാനം. ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് കരുതിയതെന്ന് മഞ്ജുഷ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.

Also Read: ‘പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകളായിരിക്കും മഞ്ജുഷയുടെ അഭിഭാഷകൻ ഹാജരാക്കുക.

കണ്ണൂർ കളക്ടറുടെ മൊഴി കളളമാണെന്ന് തെളിയിക്കാനും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കും. യാത്രയയപ്പ് ചടങ്ങിന് ശേഷം കളക്ടറെ കണ്ട് നവീൻ ബാബു സംസാരിച്ചത് ആ ചടങ്ങിൽ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴിയുടെ തെളിവ് കോടതിയിൽ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല.

Top