ബൈക്കിന് സൈഡ് നൽകിയില്ല; ട്രാക്ടർ ഡ്രൈവറായ 25കാരന് ദാരുണാന്ത്യം

ട്രാക്ടർ ഓടിച്ചിരുന്ന നവീനെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ച് അവശനാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു

ബൈക്കിന് സൈഡ് നൽകിയില്ല; ട്രാക്ടർ ഡ്രൈവറായ 25കാരന് ദാരുണാന്ത്യം
ബൈക്കിന് സൈഡ് നൽകിയില്ല; ട്രാക്ടർ ഡ്രൈവറായ 25കാരന് ദാരുണാന്ത്യം

ആഗ്ര: ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ മോട്ടോർ സൈക്കിളിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ട്രാക്ടർ ഡ്രൈവറെ മർദ്ദിച്ച് കൊന്ന് യുവാക്കൾ. ദിയോബന്ദിലെ പഞ്ചസാര മില്ലിലെ ജീവനക്കാരനും സൈദ്കാളൻ സ്വദേശിയുമായ നവീൻ കുമാറാണ് (25) കൊല്ലപ്പെട്ടത്.

നഗർ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖ്ലോറിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം വയലിൽ നിന്നുള്ള കരിമ്പ് പഞ്ചസാര മില്ലിൽ എത്തിച്ച് മടങ്ങുന്നത് വഴി ബൈക്കിലെത്തിയ യുവാക്കളുമായി വണ്ടിക്ക് സൈഡ് നൽകുന്നതിനേ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ബൈക്കിലെത്തിയ യുവാക്കൾ ഇവരുടെ സുഹൃത്തുക്കളേ കൂടി സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ട്രാക്ടർ ഓടിച്ചിരുന്ന നവീനെ ബൈക്കിലെത്തിയ യുവാക്കൾ ആക്രമിച്ച് അവശനാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

Also Read:ചെന്നൈയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു
വഴിയാത്രക്കാർ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 35കാരനായ സഹ്ദേവ് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സഹോദരനായ ജയ് കുമാർ ഒളിവിലാണ്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്‌ പി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് നൽകുമെന്ന് പൊലീസ് വിശദമാക്കി.

Top