പ്രതികരണവുമായി നവീന്റെ ഭാര്യ

വേദിയിൽ വിമർശനത്തിന് കളക്ടർ അവസരം കൊടുക്കരുതായിരുന്നു.

പ്രതികരണവുമായി നവീന്റെ ഭാര്യ
പ്രതികരണവുമായി നവീന്റെ ഭാര്യ

പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നവീന്റെ ഭാര്യ. ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു.

‘ദിവ്യക്ക് പരമാവധി ശിക്ഷ നൽകണം. ഉടൻ അറസ്റ്റ് ചെയ്യണം. ബന്ധുക്കൾ എത്തുന്നതിന് മുന്നേ നവീന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. വേദിയിൽ വിമർശനത്തിന് കളക്ടർ അവസരം കൊടുക്കരുതായിരുന്നു. പമ്പിന്റെ കാര്യമൊന്നും നവീൻ തന്നോട് സംസാരിച്ചിട്ടില്ലെന്നും നിയമ പോരാട്ടം തുടരുമെന്നും ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.

Top