പ്രശസ്ത സംവിധായകന് ഷാജി കൈലാസ് – ആനി ദമ്പതികളുടെ ഇളയ മകന് റുഷിന്‍ ഷാജികൈലാസ് സിനിമയിലേക്ക്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലാണ് വേഷമിടുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. ഫൈനല്‍സ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ദ്ധനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രമായി അബു സലിം ആണ് വേഷമിടുന്നത്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കര്‍, എബിന് ബിനോ, ദിനേശ് പണിക്കര്‍, സിനോജ് വര്‍ഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാര്‍വതി രാജന് ശങ്കരാടി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
സംവിധായകന് ഷെബി ചൗഘട്ടിന്റെ കഥക്ക് വി.ആര് ബാലഗോപാല്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസന്, അഫ്സല്, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമന്, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷന്‍ കോറിയോഗ്രാഫര്‍: റണ്‍ രവി.