തര്‍ക്കങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും! പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

പകര്‍പ്പവകാശത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തിയത്.

തര്‍ക്കങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും! പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍
തര്‍ക്കങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും! പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

തെന്നിന്ത്യന്‍ താരങ്ങളായ ധനുഷും നയന്‍താരയും തമ്മിലുള്ള പകര്‍പ്പവകാശ തര്‍ക്കം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി പോയിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല എന്നത് ശ്രദ്ധേയമായി.

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. പകര്‍പ്പവകാശത്തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കേ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തിയത്. വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്. ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷുമുണ്ടായിരുന്നു.

ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ത്തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല. ധനുഷ് വിവാഹച്ചടങ്ങുകളില്‍ മുഴുകിയിരിക്കുകയും നയന്‍താര മറ്റ് അതിഥികള്‍ക്കൊപ്പം സമയം ചെലവിടുകയുമായിരുന്നു. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്.

Top