മലയാളത്തിലെ സര്‍പ്രൈസ് സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവിനെയും അതിന്റെ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് നടി സിനിമയെ പ്രശംസിച്ചത്. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നായിരുന്നു നയന്‍സ് കുറിച്ചത്.
വമ്പന്‍ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ 130 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു.തെലുങ്ക് ഭാഷ സംസാരിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം സിനിമ എന്ന റെക്കോര്‍ഡ് പ്രേമലു നേടിയിരുന്നു. തെലുങ്കില്‍ ഹിറ്റായിരുന്ന പുലിമുരുകനെ പിന്നിലാക്കിയാണ് സിനിമ ഇവിടങ്ങളില്‍ പ്രേമലു ഒന്നാമനായത്. ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്.
മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്‌ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു.