CMDRF

നയൻതാരയുടെ പുതിയ ചിത്രം ‘ടെസ്റ്റ്’ നേരിട്ട് ഒ.ടി.ടിയിലേക്ക്

നയൻതാരയുടെ പുതിയ ചിത്രം ‘ടെസ്റ്റ്’ നേരിട്ട് ഒ.ടി.ടിയിലേക്ക്
നയൻതാരയുടെ പുതിയ ചിത്രം ‘ടെസ്റ്റ്’ നേരിട്ട് ഒ.ടി.ടിയിലേക്ക്

നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ടെസ്റ്റ് ഒ.ടി.ടിയിൽ റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. സ്‌പോർട്‌സ് ത്രില്ലർ ഡ്രാമയായി ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ശശികാന്താണ്. നയൻതാരക്കൊപ്പം മലയാളി താരം മീരജാസ്മിനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഗായിക ശക്തി ശ്രീ ഗോപാൽ ആണ് ടെസ്റ്റിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്നാൽ ഒ.ടി.ടി റിലീസിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

Also Read: കങ്കണ ട്രിപ്പിൾ റോളിൽ; തനു വെഡ്‌സ് മനു 3 ഉടനെത്തും

നെറ്റ്ഫ്ലിക്സിലാകും ചിത്രമെത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുക്കുത്തി അമ്മൻ, നേട്രികൺ, ഒ2, എന്നീ ചിത്രങ്ങൾ തിയറ്ററുകളിലെത്താതെ നേരിട്ട് ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു.

Top