CMDRF

‘ബിജെപി സര്‍ക്കാര്‍ നടത്തിയ വികസനം കാണണമെങ്കില്‍ കണ്ണു തുറന്നു നോക്കിയാല്‍ മതി’; വി.മുരളീധരന്‍

‘ബിജെപി സര്‍ക്കാര്‍ നടത്തിയ വികസനം കാണണമെങ്കില്‍ കണ്ണു തുറന്നു നോക്കിയാല്‍ മതി’; വി.മുരളീധരന്‍
‘ബിജെപി സര്‍ക്കാര്‍ നടത്തിയ വികസനം കാണണമെങ്കില്‍ കണ്ണു തുറന്നു നോക്കിയാല്‍ മതി’; വി.മുരളീധരന്‍

തിരുവനന്തപുരം: ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്‍. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ആറ്റിങ്ങലില്‍ ആട്ടിമറിയുണ്ടാകും. വികസനത്തിനായി 70 കൊല്ലം അവസരം കിട്ടിയിട്ടും എന്തുകൊണ്ട് കൊണ്ടുവന്നില്ല. ഇതിനുള്ള മറുപടി ഇരു മുന്നണികളും ജനങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ നടത്തിയ വികസനം കാണണമെങ്കില്‍ കണ്ണു തുറന്നു നോക്കിയാല്‍ മതി. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടുവന്ന വികസനത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പുനരുധിവാസം പോലും ഉറപ്പുവരുത്താന്‍ കഴിയാത്തവരാണ് കേന്ദ്രസംഘം വന്നതിനെക്കുറിച്ച് ആക്ഷേപിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെയും പി വി അന്‍വറിന്റെ ആരോപണം പരസ്പര ധാരണയനുസരിച്ച്, അവിശുദ്ധ ഇടപാടുകള്‍ പുറത്തുവരാതിരിക്കാന്‍ ഈ പരസ്പര ധാരണ നിലനില്‍ക്കണം. ഇരുകൂട്ടരും ജനത്തെ കബളിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മോദിയുടെ രാജസ്ഥാന്‍ പ്രസംഗം പ്രതികൂലമാകില്ല. പ്രധാനമന്ത്രിയെ കുറിച്ച് ഓരോ തിരഞ്ഞെടുപ്പു കാലത്തും തെറ്റിദ്ധാരണ പരത്താന്‍ ശ്രമം. മുസ്ലിം സമുദായത്തോട് സ്‌നേഹമുള്ളവര്‍ ഇത്രനാള്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തു. സമുദായം നോക്കാതെ എല്ലാവര്‍ക്കും വികസനം നടപ്പാക്കുന്നയാളാണ് നരേന്ദ്രമോദിയെന്ന് അവര്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top