CMDRF

പ്രധാനമന്ത്രിയുടെ വസതിയില്‍ എന്‍ഡിഎ യോഗം; ആഭ്യന്തര സ്ഥാനത്തിന് പുറമെ 5 മന്ത്രി സ്ഥാനം നായിഡു ആവശ്യപ്പെട്ടേക്കും

ഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍ ഡി എ യോഗം. യോഗത്തിന് മുന്നോടിയായി ബന്ധപ്പെട്ട് അമിത് ഷാ മോദിയുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഓരോ പാര്‍ട്ടികളേയും ഒപ്പം നിര്‍ത്തേണ്ടത് നിര്‍ണായകമാണെന്നിരിക്കെ ബിജെപിയുമായി സംസാരിച്ചു തുടങ്ങി സഖ്യകക്ഷികള്‍. എന്‍ ഡി എ യോഗത്തില്‍ എല്ലാ ആവശ്യങ്ങളും ഉന്നയിക്കാനാണ് കക്ഷികളുടെ നിലവിലെ തീരുമാനം. ചന്ദ്ര ബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചിരാഗ് പാസ്വാന്‍, പവന്‍ കല്യാണ്‍, ജയന്ത് ചൗധരി എന്നിവരുമെത്തി.

ആഭ്യന്തര സ്ഥാനത്തിന് പുറമെ 5 മന്ത്രി സ്ഥാനം നായിഡു ആവശ്യപ്പെട്ടേക്കും. കൃഷി, ജല്‍ശക്തി, ഐ ടി വകുപ്പുകളില്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന് പുറമേ ധനകാര്യ സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടേക്കും. അഞ്ചുമുതല്‍ ആറുവരെ വകുപ്പുകള്‍ ടി ഡി പി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ജൂണ്‍ എട്ട് ശനിയാഴ്ച്ച പുതിയ നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്ന് സ്ഥാനമേറ്റെടുത്തേക്കാനും സാധ്യതയുണ്ട്. ലോക്സഭ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

Top