മുംബൈ: തിരഞ്ഞെടുപ്പിൽ ഇത്തവണ ജാർഖണ്ഡിൽ ഇന്ത്യാ മുന്നണി കുതിപ്പ് തുടരുന്നു. ഏറ്റവും ഒടുവിലെ ലീഡ് നില പുറത്തുവരുമ്പോൾ ഇന്ത്യാ സഖ്യം 54 സീറ്റുകളിലും എൻഡിഎ 30 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ലീഡ് നില പുറത്ത് വന്ന 288 സീറ്റുകളിൽ 224 ഇടത്ത് എൻഡിഎ സഖ്യം മുന്നിലാണ്. ഇതോടെ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. ഇതോടൊപ്പം ഇന്ത്യാ സഖ്യം 57 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്രയിൽ ഇത്തവണ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. എന്നാൽ ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ പിന്നിലായി.
Also Read : മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു, ലീഡ് നില ഇവിടെ അറിയാം
മിലിന്ദ് ദിവോറ, സീഷാൻ സിദ്ദിഖ്, ബാലാസാഹബ് തോറാട്ട് എന്നിവരും നിലവിൽ പിന്നിലാണ്. 288 സീറ്റുകളാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലെ പ്രധാന നേതാക്കൾക്കെല്ലാം ഏറെ നിർണായകമാണ്. ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനത്തിലാകും പലപാർട്ടികളുടേയും നിലനിൽപ്പ്.