ഡല്‍ഹി: 2024ലെ നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്‍ ആരോപണമുയര്‍ന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,563 വിദ്യാര്‍ഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവര്‍ക്ക് പുനഃപരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷയുടെ സുതാര്യത നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ‘ഫിസിക്‌സ് വാല’ സിഇഒ അലഖ് പാണ്ഡെയുടെയും ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അപാകം ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ഥികളുടെയും ഹര്‍ജികളാണ് കോടതി വ്യാഴാഴ്ച പരിഗണിച്ചത്.
മേയ് അഞ്ചിന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി രാജ്യത്ത് നടത്തിയ പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടെന്നുമാണ് ഉന്നയിക്കുന്ന വിമര്‍ശനം.