പെട്ടെന്ന് ഊർജ്ജം ലഭിക്കണോ? എങ്കിൽ കഴിക്കൂ ഈ പത്ത് ഭക്ഷണങ്ങള്‍

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പെട്ടെന്ന് ഊർജ്ജം ലഭിക്കണോ? എങ്കിൽ കഴിക്കൂ ഈ പത്ത് ഭക്ഷണങ്ങള്‍
പെട്ടെന്ന് ഊർജ്ജം ലഭിക്കണോ? എങ്കിൽ കഴിക്കൂ ഈ പത്ത് ഭക്ഷണങ്ങള്‍

മുക്ക് പലപ്പോഴും വലിയ ക്ഷീണവും, ഒട്ടും എനര്‍ജിയില്ലെന്നും തോന്നാറുണ്ടല്ലേ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വാഴപ്പഴം

    കാര്‍ബോഹൈട്രേറ്റിന്‍റെ ഒരു മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. വിശപ്പകറ്റാനും ഇ ഭക്ഷണം നമ്മളെ സഹായിക്കും.

    മുട്ട

    പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നമ്മുടെ ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. കുഞ്ഞൻ ആണെങ്കിലും ഇവ അസ്സലൊരു സമീകൃത ആഹാരം കൂടിയായണ

      ഈന്തപ്പഴം

        വിറ്റാമിനുകളും ധാതുക്കളും ധാരാളം ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. അതോടൊപ്പം ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടുന്നതിനും ഇത് നമ്മെ സഹായിക്കും.

        കറുത്ത ഉണക്കമുന്തിരി

          കറുത്ത ഉണക്കമുന്തിരിയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് പെട്ടെന്നുള്ള ഊർജ്ജം നൽകാന്‍ സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അയണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും അതുമൂലം നമുക്കുണ്ടാകുന്ന ക്ഷീണത്തെ അകറ്റാനും സഹായിക്കും.

          FATIGUE- SYMBOLIC IMAGE

          നട്സ്

            ഒരുപാട് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയണും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ നട്സ് കഴിക്കുന്നതും നമ്മുടെ ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

            പയറുവര്‍ഗങ്ങള്‍

              പ്രോട്ടീനും അയണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയിട്ടുള്ള പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.

              Also Read: വണ്ണം കുറയ്ക്കണോ ? അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങൾ

              ചിയാ വിത്തുകള്‍

              ഒമേഗ 3 ഫാറ്റി ആസിഡും, പ്രോട്ടീനും ഫൈബറും അടങ്ങിയ ചിയാ വിത്തുകള്‍ കഴിക്കുന്നതും ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. ശരീരത്തിനും ഇവ വളരെ ഗുണം ചെയ്യും.

              തൈര്

              ആരോഗ്യകരമായ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും , പ്രോട്ടീനും അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. ഇത് നമ്മുടെ ദഹനത്തെയും എളുപ്പമാക്കും.

              ഓട്സ്

                കാര്‍ബോഹൈട്രേറ്റും ഫൈബറുമുള്ള ഓട്സും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും. ഇത് വളരെ വേഗം തയ്യാറാക്കി കഴിക്കാവുന്ന ഒരു ഭക്ഷണവുമാണ്.

                ഡാര്‍ക്ക് ചോക്ലേറ്റ്

                  കഫൈന്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും നമുക്ക് എന്‍ര്‍ജി നല്‍കും.

                  Also Read: മുഖം സുന്ദരമാക്കാൻ തക്കാളി

                  ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

                  Top