പാരിസ്: പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേട്ടത്തില്‍ പ്രതികരണവുമായി നീരജ് ചോപ്ര. രാജ്യത്തിനായി ഓരോ മെഡല്‍ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ തന്റെ മികവ് മെച്ചപ്പെടുത്തേണ്ട സമയമാണ്. ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തുമെന്നും നീരജ് ചോപ്ര പറഞ്ഞു.
ഇത് അര്‍ഷാദിന്റെ ദിവസമാണ്. താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതായും താരം പറഞ്ഞു. പാരിസില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ ദിവസം ഒരുപക്ഷേ ഇന്ത്യയുടെ ദേശീയ ഗാനം ഒളിംപിക്‌സ് വേദിയില്‍ മുഴങ്ങിയിട്ടുണ്ടാവില്ല. എന്നാല്‍ ഭാവിയില്‍ ദേശീയ ഗാനം ഉയരുമെന്നും നീരജ് വ്യക്തമാക്കി.
പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നീരജിന്റെ അഞ്ച് ശ്രമങ്ങളില്‍ നാലും ഫൗള്‍ ആയിരുന്നു. ഒരു ശ്രമത്തില്‍ 89.45 മീറ്റര്‍ എറിയാന്‍ കഴിഞ്ഞതോടെയാണ് നീരജിന് വെള്ളി നേടാനായത്. താരത്തിന്റെ കരിയര്‍ റെക്കോര്‍ഡ് പ്രകടനവുമാണിത്. പാകിസ്താന്റെ അര്‍ഷാദ് നദീം ഒളിംപിക്‌സ് റെക്കോര്‍ഡോടെ 92.97 എന്ന ദൂരം ജാവലിന്‍ എത്തിച്ചു.