CMDRF

എന്റെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം; നീരജ് ചോപ്ര

എന്റെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം; നീരജ് ചോപ്ര
എന്റെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം; നീരജ് ചോപ്ര

ഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ജാവലിങ് ത്രോ താരം നീരജ് ചോപ്ര ഈ മെയ് മാസത്തില്‍ ഡയമണ്ട് ലീഗിലൂടെ തന്റെ പുതിയ സീസണിന് തുടക്കം കുറിക്കും. നീരജിനൊപ്പം ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് കിഷോര്‍ കുമാറും ഡയമണ്ട് ലീഗില്‍ അരങ്ങേറും.

ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച്, മുന്‍ ലോക ചാമ്പ്യന്‍ ഗ്രെനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് തുടങ്ങി ലോകത്തിലെ മികച്ച താരങ്ങളെല്ലാം ഇക്കുറി ഡയമണ്ട് ലീഗിനുണ്ട്.

‘എന്റെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 90 മീറ്ററിന് മുകളിലെറിയാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഡയമണ്ട് ലീഗിലൂടെ സീസണിന് മികച്ച തുടക്കം കുറിക്കാനാണ് ശ്രമമെന്ന് നീരജ് ചോപ്ര പറഞ്ഞു. നിലവില്‍ 89.94 മീറ്ററാണ് ചോപ്രയുടെ വ്യക്തിഗത റെക്കോര്‍ഡ്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ 87.58 മീറ്ററെറിഞ്ഞാണ് നീരജ് ഗോള്‍ഡ് മെഡല്‍ നേടിയത്. ഇന്ത്യന്‍ അത്ലറ്റിക് ചരിത്രത്തിലെ ആദ്യ ഗോള്‍ഡ് മെഡല്‍ കൂടിയായിരുന്നു അത്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഡയമണ്ട് ലീഗ്, കോമണ്‍ വെല്‍ത്ത്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്, എല്ലാ കിരീടങ്ങളും ഇതിനകം തന്നെ താരം നേടിയിട്ടുണ്ട്.

Top