CMDRF

ഇന്ത്യന്‍ താരങ്ങളില്‍ ഒരു മെഡല്‍ പ്രതീക്ഷയായ താരമല്ല, മറിച്ച് ഒരു ഉറച്ച മെഡല്‍ തന്നെയാണ് നീരജ് : മുരളി ശ്രീശങ്കര്‍

പാരിസ്: ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇത്തവണയും ഒളിംപിക്‌സില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുമെന്ന് മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍. ഇന്ത്യന്‍ താരങ്ങളില്‍ ഒരു മെഡല്‍ പ്രതീക്ഷയായ താരമല്ല, മറിച്ച് ഒരു ഉറച്ച മെഡല്‍ തന്നെയാണ് നീരജ്. ലോങ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലും ഇന്ത്യന്‍ താരങ്ങളുടെ അത്ഭുതപൂര്‍വ്വമായ മെഡല്‍ നേട്ടം പ്രതീക്ഷിക്കാമെന്നും ശ്രീശങ്കര്‍ പ്രമുഖ മാധ്യമത്തിനോട് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടക്കം കടക്കുമെന്ന് ശ്രീശങ്കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ തയ്യാറെടുപ്പിന്റെ അടിസ്ഥാനത്തില്‍ മെഡല്‍ നിലയില്‍ രണ്ടക്കം കടക്കാന്‍ കഴിയും. ഷൂട്ടിംഗ് ഏറെ മികച്ച രീതിയില്‍ ആരംഭിച്ചുകഴിഞ്ഞു. മനു ഭാകറിന്റെയും സ്വപ്നില്‍ കുസാലെയുടെയും ഷൂട്ടിംഗ് പ്രകടനം മികച്ചതാണെന്നും ശ്രീശങ്കര്‍ പ്രതികരിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കര്‍ പരിക്കിനെ തുടര്‍ന്ന് പാരിസ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു. ഇപ്പോള്‍ ജിയോ സിനിമയുടെയും സ്‌പോര്‍ട്‌സ് 18ന്റെയും ഒളിംപിക്‌സ് വിദ്ഗധരുടെ പാനലില്‍ മലയാളി താരവുമുണ്ട്. ഒളിംപിക്‌സില്‍ ഇതുവരെ മൂന്ന് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായത്. മൂന്ന് മെഡലും ഷൂട്ടിംഗിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

Top