CMDRF

നീറ്റ് ഫലപ്രഖ്യാപനം; സുപ്രിംകോടതി നിർദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും

നീറ്റ് ഫലപ്രഖ്യാപനം; സുപ്രിംകോടതി നിർദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും
നീറ്റ് ഫലപ്രഖ്യാപനം; സുപ്രിംകോടതി നിർദേശിച്ച സമയപരിധി ഇന്ന് അവസാനിക്കും

ഡൽഹി: ഓൺലൈനായി നടത്താൻ സുപ്രിംകോടതി നിർദേശിച്ച നീറ്റ് സമ്പൂർണ്ണ ഫലപ്രഖ്യാപനത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കും. ഫലം തടഞ്ഞുവെച്ച വിദ്യാർഥികളുടെ റോൾ നമ്പർ വ്യക്തമാക്കാതെ ഫലം പ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശം. തിങ്കളാഴ്ചയാണ് നീറ്റ് കേസുകൾ സുപ്രിംകോടതി പരിഗണിക്കുക. ഓരോ നഗരത്തിന്റെയും കേന്ദ്രത്തിന്റെയും വേർതിരിച്ചുള്ള മാർക്ക് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനകം പ്രസിദ്ധീകരിക്കും.

മേയ് അഞ്ചിനാണ് 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിലായി പരീക്ഷനടന്നത്. വിദ്യാർഥികളുടെ പേരും റോൾനമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് ഓരോന്നിലും പരീക്ഷയെഴുതിയവർക്ക് എത്ര മാർക്കുവീതം ലഭിച്ചെന്ന് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.

Top