ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു

ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു

ഡൽഹി: ഇന്ന് നടത്താൻ നിശ്ചിയിച്ചിരുന്ന നീറ്റ് പിജി പ്രവേശന പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്നു ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേട് പുറത്തു വന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

മുൻകരുതൽ നടപടിയെന്ന നിലയിലാണ് പരീക്ഷകൾ മാറ്റി വയ്ക്കുന്നതെന്നു മന്ത്രാലയം പറഞ്ഞു. വിദ്യാർഥികൾക്ക് നേരിട്ട അസൗകര്യത്തിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. വി​ദ്യാർഥികളുടെ ഭാവി പരി​ഗണിച്ചും പരീക്ഷയുടെ പവിത്രത നിലനിർത്തുന്നതിനുമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ജൂൺ 25നും 27നുമിടയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരുകയാണ്.

Top