നീറ്റ് പി.ജി. 2024: ദേശീയതല സീറ്റ് അലോട്മെന്റ് നടപടികൾ എം.സി.സി. നടത്തും

സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്‌മെൻറ്/പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളായിരിക്കും

നീറ്റ് പി.ജി. 2024: ദേശീയതല സീറ്റ് അലോട്മെന്റ് നടപടികൾ എം.സി.സി. നടത്തും
നീറ്റ് പി.ജി. 2024: ദേശീയതല സീറ്റ് അലോട്മെന്റ് നടപടികൾ എം.സി.സി. നടത്തും

നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.). നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്യേറ്റ് (നീറ്റ്-പി.ജി.) 2024 അടിസ്ഥാനമാക്കി, ദേശീയതലത്തിൽ നികത്തുന്ന സീറ്റുകളിലേക്കുള്ള കൗൺസലിങ്/പ്രവേശനം, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) വഴി ആയിരിക്കും

സംസ്ഥാനതല ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്‌മെൻറ്/പ്രവേശനം നടത്തുക സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളായിരിക്കും. കേരളത്തിൽ, പ്രവേശനപരീക്ഷാ കമ്മിഷണറാണ് പി.ജി. മെഡിക്കൽ പ്രവേശനം നടത്തുക.

2024-2025 അക്കാദമിക് സെഷനിലെ, പോസ്റ്റ് ഗ്രാജ്യേറ്റ് മെഡിക്കൽ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി. ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എൻ.ബി./ ഡി.ആർ.എൻ.ബി., എൻ.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിനായാണ് നീറ്റ് പി.ജി. നടത്തിയത്. പരീക്ഷാർഥികൾക്കു ലഭിച്ച പെർസന്റൈൽ സ്കോർ പരിഗണിച്ചാണ് അവരുടെ പരീക്ഷയിലെ റാങ്ക് നിർണയിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Top