CMDRF

നീറ്റ് പി.ജി പരീക്ഷ സെന്റര്‍ കേരളത്തില്‍ തന്നെ അനുവദിക്കണം; ആവശ്യവുമായി എംപിമാര്‍

നീറ്റ് പി.ജി പരീക്ഷ സെന്റര്‍ കേരളത്തില്‍ തന്നെ അനുവദിക്കണം; ആവശ്യവുമായി എംപിമാര്‍
നീറ്റ് പി.ജി പരീക്ഷ സെന്റര്‍ കേരളത്തില്‍ തന്നെ അനുവദിക്കണം; ആവശ്യവുമായി എംപിമാര്‍

ന്യൂഡല്‍ഹി: കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി.ജി പരീക്ഷ സെന്ററായി ആന്ധ്ര ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ അനുവദിച്ച തീരുമാനം റദ്ദാക്കി കേരളത്തില്‍ തന്നെ സെന്ററുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പി മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ നേരില്‍ കണ്ടു. ഷാഫി പറമ്പില്‍ സോഷ്യല്‍ മീഡിയലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

യാത്ര ചെയ്യാനുള്ള ചെലവുകള്‍, താമസ സൗകര്യം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകള്‍, ട്രെയിനില്‍ ആണെങ്കില്‍ ടിക്കറ്റ് ലഭ്യമാവാത്ത സാഹചര്യം, നാലാമത്തെ ഓപ്ഷന്‍ ആന്ധ്ര മാത്രമായത് തുടങ്ങി പരീക്ഷാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദമുള്‍പ്പടെയുളള കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചു. തീരുമാനം പുന:പരിശോധിക്കുന്നത് ഗൗവരവമായി പരിഗണിക്കുമെന്ന് ജെ.പി നദ്ദ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ കുറിച്ചു. ശശി തരൂര്‍, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുരിയാക്കോസ് , കെ രാധാകൃഷ്ണന്‍, അബ്ദുസ്സമദ് സമദാനി, ബെന്നി ബെഹനാന്‍ എന്നിവരാണ് ജെ പി നദ്ദയെ നേരില്‍ കണ്ടത്ത്.

Top