നീറ്റ്-പി.ജി 2024 റാങ്കടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ താമസിയാതെ ആരംഭിക്കും. എം.ഡി/ എം.എസ് ഡിപ്ലോമ കോഴ്സുകളിലേക്കാണ് അലോട്ട്മെന്റ്.
‘ഭാരതീയൻ’ കാറ്റഗറിയിൽനിന്ന് ‘എൻ.ആർ.ഐ’ സ്റ്റാറ്റസ് അവകാശപ്പെടുന്നവർ അതിലേക്ക് മാറുന്നതിന് സുപ്രീംകോടതി നിർദേശപ്രകാരം അത് തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 17ന് രാവിലെ 10 മണിക്ക് മുമ്പ് nri.adgmemcc/@gmail.com എന്ന ഇ-മെയിലിൽ അപേക്ഷ നൽകേണ്ടതാണ്.
ഇതുസംബന്ധിച്ച അറിയിപ്പും അപേക്ഷാ ഫോറവും www.mcc.nic.inൽ ലഭിക്കും. നീറ്റ്-പി.ജി 2024 ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.