നീറ്റ് യുജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു: എന്‍ടിഎ

നീറ്റ് യുജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു: എന്‍ടിഎ
നീറ്റ് യുജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു: എന്‍ടിഎ

ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് പട്ടിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. സെന്റര്‍ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുന്‍പ് എന്‍ ടി എ വെബ് സെറ്റില്‍ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എന്‍ടിഎ പാലിച്ചു. അതേസമയം ചോര്‍ച്ച കേസില്‍ റാഞ്ചിയില്‍ നിന്ന് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സോള്‍വര്‍ ഗ്യാങ്ങില്‍ ഉള്‍പ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.

ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്ക് എത്രയെന്ന പട്ടിക എന്‍ടിഎ നല്‍കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ചിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്‍ടിഎ ഈ വിശദാംശങ്ങള്‍ പുറത്തുവിടുന്നതോടെ അസാധാരണമായി ഏതെങ്കിലും ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെന്ററിലും ഉയര്‍ന്ന മാര്‍ക്ക് കിട്ടിയവര്‍ എത്രയെന്നും വ്യക്തമാകും.

Top