നീറ്റ് യുജി പരീക്ഷ; വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി: സുപ്രീംകോടതി

ദില്ലി: നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. റോള്‍ നമ്പര്‍ മറച്ച് ഒരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ശനിയാഴ്ച്ച 5 മണിക്കുള്ളില്‍ മാര്‍ക്ക് പ്രസിദ്ധീകരിക്കാനാണ് നിര്‍ദ്ദേശം. വിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.

നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേള്‍ക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ഈ മാസം ജൂലായ് 24 മുതലാണ് കൗണ്‍സിലിംഗ് നടത്താന്‍ തീരുമാനമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം, ബീഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്. നീറ്റില്‍ പുനഃപരീക്ഷ നടക്കുക ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വ്യാപകമെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Top